പരീക്ഷണങ്ങളിലേക്ക് കടക്കുന്നതിനുമുമ്പ് ഈ ഉപകരണത്തെ പരിചയപ്പെടാനുതകുന്ന ചില പ്രാഥമികപ്രവർത്തനങ്ങൾ നടത്തുന്നത് നന്നായിരിക്കും. ഡെസ്ക്ടോപ്പിലെ പ്രധാനമെനുവിൽ നിന്നോ ഐക്കണുകളിൽ നിന്നോ വേണം പ്രോഗ്രാം തുറക്കുവാൻ. സാധാരണയായി Education എന്ന മെനുവിനകത്താവും ExpEYES17. പ്രധാനജാലകത്തിന്റെ താഴെവശത്തുള്ള ചെക്ക്ബോക്സ് ടിക്ക് ചെയ്ത സഹായത്തിനുള്ള ജാലകം തുറക്കുക. 'സ്കൂൾ പരീക്ഷണങ്ങൾ' എന്ന മെനുവിൽനിന്നും ചില പരീക്ഷണങ്ങൾ ചെയ്തുനോക്കാം.